കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനു പിന്നാലെ സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐയും. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ശരത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
സംഘപരിവാര്‍ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിന്‍ പുറങ്ങളിലും ചര്‍ച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങള്‍ മാത്രമാണ്.. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്.. കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്
