തിരുവനന്തപുരം: ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയിലാണ് ഒരു ശമ്പള പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ഉടൻ ഉണ്ടാകും. സർവീസ് പെൻഷൻ സംഘടനകളുടെ സമരങ്ങൾ എല്ലാം പൂർത്തിയായ മട്ടിലാണ് സംഘടനകൾ. ഇനി സർക്കാർ തരുന്നങ്കിൽ തരട്ടെ എന്നതാണ് ചില സംഘടനകളുടെ നിലപാടെന്ന് ജീവനക്കാരുടെ സ്വകാര്യ പറച്ചിൽ. നാളിതുവരെ കാണാത്തതാണ് ജീവനക്കാരോടും പെൻഷൻകാരോടും ഈ ഗവൺമെൻ്റ് കാട്ടുന്ന സമീപനം. എല്ലാവരും സുഖലോലുപരായി കഴിയുകയല്ലെന്നാണ് അവരുടെ നിലപാട്. സർക്കാർ കാല കാലങ്ങളായി തരേണ്ട ക്ഷാമശ്വസം തരുന്നില്ല എന്നു മാത്രമല്ല കുടിശിക സംബന്ധിച്ച് ഒരക്ഷരം പറയുന്നില്ല എന്നാണ് ഒരു സംഘടന നേതാവ് രഹസ്യമായി പറയുന്നത്. പരസ്യമാക്കുന്നതിന് ചില പരിമിതകൾ ഉണ്ടെന്നാണ് അദ്ദേഹത്തിൻ്റെ വാദം. മറ്റൊരു മാർഗ്ഗം ഇല്ലാത്തതു കൊണ്ട് അങ്ങനെ പോകുന്നു എന്നാണ് ഒരു ജീവനക്കാരൻ്റെ ദുഃഖം ഇനി രണ്ടു വർഷമെ സർവീസുള്ളു കിട്ടാനുള്ള ആനുകൂല്യങ്ങൾ തടയുമോ എന്നാണ് അദ്ദേഹത്തിൻ്റെ ആശങ്ക എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്നത് എല്ലാം തരുമെന്നാണ് എപ്പോൾ എന്നത് ചോദ്യ ചിഹ്നമായി തുടരുന്നു..സർവീസ് സംഘടനകൾ, പെൻഷൻ സംഘടനകൾ സമരത്തെക്കുറിച്ച് ആലോചനയില്ല. സ്പോർട്ടിസിലാണ് ചിലർക്ക് താൽപ്പര്യം. ചിലർക്ക് സമരം ചെയ്തിട്ടും കാര്യമൊന്നുമില്ലെന്നാണ്. ചിലരാണെങ്കിൽ അടുത്ത അധികാരം പിടിക്കാനുള്ള തിരക്കിലുമാണ്. പെൻഷൻ സംഘടനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല……
ശമ്പള കമ്മീഷൻവേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു ജീവനക്കാരും പെൻഷൻകാരും
