തിരുവനന്തപുരം:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജൂലൈ 1 ന് മാർച്ചും ധർണയും നടത്തും.12-ാം പെൻഷൻ പരിഷ്‌കരണ നടപടി ഉടൻ ആരംഭിക്കുക.സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക.11-ാം പെൻഷൻ പരിഷ്‌കരണത്തിലെ 2 ഗഡു ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക.2021 ജനുവരി മുതൽ 2022 ജനുവരി വരെ അനുവദിച്ച 8% ക്ഷാമാശ്വാസത്തിൻ്റെ 118 മാസത്തെ കുടിശ്ശിക ഉടൻ അനുവദിക്കുക.2022 ജൂലൈ മുതൽ കുടിശ്ശികയായ 18% ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക.സർക്കാർ വിഹിതം ചേർത്ത്, ഓപ്ഷണലാക്കി (താല്‌പര്യമുള്ളവർക്ക് മാത്രം) മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകത ഇല്ലാതെ ഒ.പി ചികത്സയോടെ നടപ്പാക്കുക.വിലക്കയറ്റം തടയുക.ക്രമസമാധാനം ഉറപ്പുവരുത്തുക.തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡൻ്റ് ബി ജയ പ്രകാശും സെക്രട്ടറി അഡ്വ ജയഭാനു പി യും അറിയിച്ചു.
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജൂലൈ 1 ന് മാർച്ചും ധർണയും നടത്തും.
