കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ KGOFസംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുകസെക്രട്ടറിയേറ്റ് ധർണ്ണയും കരിദിനാചരണവും.

തിരുവനന്തപുരം:കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 ജൂലൈ 1 നു സെക്രട്ടറിയേറ്റ് സെക്രട്ടറിയേറ്റ് ധർണ്ണയും കരിദിനാചരണവുംനടത്തുമെന്ന്  സംസ്ഥാന പ്രസിഡന്റ്റ് ഡോ. കെ.ആർ. ബിനു പ്രശാന്തുംജനറൽസെക്രട്ടറിഡോ. വി.എം. ഹാരിസുംഅറിയിച്ചു.

1973 സെപ്റ്റംബർ 21 നു മുഖ്യമന്ത്രിയായിരുന്ന സ. സി. അച്യുതമേനോൻ രൂപീകരിച്ച 4 അംഗ മന്ത്രിസഭാ ഉപസമതി ഉഭയകക്ഷി ചർച്ചയിലൂടെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുകയും അതിനുശേഷം ഇനി ഓരോ അഞ്ചുകൊല്ലത്തിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന ചരിത്രപരമായ പ്രസ്‌താവന നടത്തുകയും ചെയ്തു. പിന്നീട് ഇടതു മുന്നണി സർക്കരുകൾ അധികാരത്തിൽ ഇരുന്ന കാലഘട്ടങ്ങളിൽ എല്ലാം ഈ കീഴ്വ‌ഴക്കം കൃത്യമായി തുടർന്നു പോരുകയും ചെയ്‌തിരുന്നു എന്നാൽ യു.ഡി.എഫ് അധികാരത്തിൽ ഇരുന്ന കാലഘട്ടങ്ങളിൽ 18 മുതൽ 23 മാസം വരെ ശമ്പള പരിഷ്‌കരണം നീണ്ടുപോയ ചരിത്രവും ഉണ്ട്. 2016 അധികാ രത്തിൽ വന്ന ഇടതു മുന്നണി സർക്കാർ സമയബന്ധിതമായി 11-ാം ശമ്പള കമ്മീഷനെ നിയമിക്കുകയും കുറ്റമറ്റ രീതിയിൽ ശമ്പള പരിഷ്‌കരണം നടത്തുകയും ചെയ്തു‌. അതനുസരിച്ച് 5 വർഷ തത്വം പാലിച്ചു കൊണ്ട് 2024 ജൂലൈ 1 മുതൽ പുതുക്കിയ ശമ്പളം ലഭിക്കേണ്ടതായിരുന്നു. എന്നാൽ 12-ാം ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല.

ഇതിനിടയിൽ 10 വർഷം കൂടുമ്പോൾ മാത്രം ശമ്പളം പരിഷ്‌കരിച്ചാൽ മതിയെന്ന കേന്ദ്ര നിർദ്ദേശത്തെ തള്ളി ക്കളയാനും കേരളത്തിലെ അഞ്ചു വർഷ തത്വം അട്ടിമറിക്കില്ലെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും ശമ്പള പരി ഷ്കരണം എന്നു നടത്തുമെന്ന കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്.

ചരിത്രത്തിൽ ഒരിക്കലുമില്ലാത്താവിധം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ എന്ന കോർപ്പറേറ്റ് നയത്തിൽ നിന്നും പിൻമാറാൻ സർക്കാർ തയ്യാറാവുന്നില്ല. മെഡിസെപ്പിലെ അശാ സ്ത്രീയത നിമിത്തം സ്വകാര്യ ആശുപത്രികൾ ജീവനക്കാരെ കൊള്ളയടിക്കുന്നു. ഇത്തരത്തിലുള്ള നയങ്ങൾ മൂലം ഓരോ ജീവനക്കാരനും പ്രതിമാസം ആയിരക്കണക്കിന് രൂപയാണ് നഷ്‌ടപ്പെടുന്നത്. കേരളം കടന്നുപോയ ഓരോപ്രതിസന്ധിയിലും, അത് പ്രളയമായാലും, കോവിഡായാലും, പ്രകൃതി ദുരന്തങ്ങളായാലും സർക്കാരിനെ കൈമെയ് ‌മറന്ന് സാലറി ചലഞ്ചിലൂടെയും അല്ലാതെയും സഹായിച്ചവരാണ് സർക്കാർ ജീവനക്കാർ. കേന്ദ്ര സർക്കാർ സൃഷ്ട‌ിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെയും ഫെഡറൽ നയങ്ങളുടെ വ്യതിയാനത്തിനെ തിരെയുമുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ജീവനക്കാരുമുണ്ട്. എന്നാൽ ജീവനക്കാരുടെ ഏറ്റവും ന്യായ മായ ആവശ്യമായ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന വിമുഖത അംഗീകരിക്കാനാ വില്ല. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് വിവിധ വേദികളിൽ മുഖ്യമന്ത്രി നടത്തുന്ന പ്രസ്‌താവനകളെ സ്വാഗതം ചെയ്യു ന്നു. എന്നാൽ പ്രസ്‌താവനകളല്ല, നടപടിയാണ് ജീവനക്കാർക്ക് ആവശ്യം അതുകൊണ്ട് ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രാബല്യതീയതിയുടെ ഒന്നാം വാർഷികമായ 2025 ജൂലൈ 1 നു സംസ്ഥാന വ്യാപകമായ കരിദിനം ആചരിക്കുവാനും അന്നേ ദിവസം രാവിലെ തിരുവനന്തപുരത്ത് സെക്രട്ടറിയേ റ്റിനു മുൻപിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ ധർണ്ണ നടത്തുവാനും കെ.ജി.ഓ.എഫ്. സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *