ഞാൻ ഓടി തോൽപ്പിക്കാം എന്റെ സ്കുളിന് അവധി തരുമോ, എല്ലാവർക്കും വേണ്ടിഞാൻ പറയുന്നേ, ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

തൃശ്ശൂര്‍: കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സല്‍മാനാണ് നിഷ്‌കളങ്കമായ ഈ ചോദ്യം ചോദിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് ആയതിനാല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നും, എന്നാല്‍ വരുന്ന ദിവസങ്ങളില്‍ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കി കൊണ്ടാണ് കലക്ടര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *