ഏറ്റുമാനൂര്‍ പോലീസിന്‍റെ നെറികേട്

ഏറ്റുമാനൂര്‍ പോലീസിന്‍റെ നെറികേട്

മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ചെറുപ്പക്കാരൻ അപകടകരമായി ബസ്സ് ഓടിച്ച പൊന്‍മാങ്കല്‍ ബസ്സിന്‍റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സി ഐ അന്‍സലിന്‍റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‍റില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ നേര്‍കാഴ്ച. മാര്‍ച്ച് മാസം 20-ാം തീയതി നടന്ന ഈ സംഭവമാണ് പോലീസ് നിര്‍‍ദ്ദേശ പ്രകാരം ജാഗ്രതാ ഓണ്‍ലൈന്‍ ചാനലിലൂടെ ബസ്സ് ഡ്രൈവറേയും നാട്ടുകാരെയും ഹെല്‍‍‍മെറ്റ് ഉപയോഗിച്ച് ആക്രമിച്ചു എന്ന് തെറ്റായ പ്രചാരണം നടത്തിയത്. ഇതിന് കള്ളമൊഴി നല്‍കിയ ഏറ്റുമാനൂര്‍ സ്റ്റാന്‍‍‍ഡിലെ പച്ചക്കറികടക്കാരനും ബുക്ക് സ്റ്റാളുകാരനും അനൌണ്‍സറും കൂട്ടാളികളും വീഡിയോ കണ്ണ് തുറന്ന് കാണുക               

 

ബസ്സ് സ്റ്റാന്‍റില്‍ വച്ച് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയതിനു ശേഷം മൊബൈല്‍ ഫോണ്‍ സി ഐ എറിഞ്ഞുപൊട്ടിക്കുന്നതും ബൈക്ക് മറിച്ചിട്ട് ചവിട്ടുന്നതും കാണാം. സ്റ്റാന്‍ഡില്‍ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷന് അടുത്തുള്ള ജനമൈത്രി മീഡിയേഷന്‍ സെന്‍ററില്‍ കൊണ്ടുപോയി ലാത്തി കൊണ്ട് ക്രൂരമായി അടിച്ച ശേഷം അവിടെ നിന്നും സ്റ്റേഷനിലേയ്ക്ക് നടത്തികൊണ്ടുപോകുന്നതും കാണാം. ഇത്രയൊക്കെ ചെയ്തിട്ട് ബസ് ഡ്രൈവറെ ഹെല്‍‍മറ്റ് കൊണ്ട് തല്ലി, വധഭീഷണി മുഴക്കി എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സും എടുത്തു. എന്താല്ലേ … ഏറ്റുമാനൂര്‍ പോലീസിന്‍റെ കഴിവ്.

 

Adv Mujeeb Rehuman A 

094474 03022