സി.പി ഐ സംസ്ഥാന സമ്മേളനം വിപുലമായ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ആലപ്പുഴ: സിപിഐ സംസ്ഥാന് സമ്മേളനത്തിനായി ഒരുങ്ങുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലെ (ആലപ്പുഴ ബീച്ച്) പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം വിലയിരുത്തി. ഇന്ന് വൈകിട്ടോടെ പന്തലിന്റെ അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാവും. നാളെ ഇവിടെയാണ് സാംസ്കാരികോത്സവ ത്തിന് തിരിതെളിയുന്നത്.20,000 ചതുരശ്ര അടിയിൽ അത്യാധുനിക രീതിയിലാണ് പന്തൽ തയ്യാറാക്കുന്നത്. സമ്മേളന വേദിയും പ്രദർശന വിപണന സ്റ്റാളുകളും കൾച്ച റൽ വേദികളും ഭിന്നശേഷി സൗഹാർദമാക്കണമെന്ന് ബി നോയ് വിശ്വം സംഘാടക സമിതിയോട് ആവശ്യപ്പെട്ടു. സ്വാഗതസംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോ സ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു, പ്രസി ഡൻ്റ് വി മോഹൻദാസ്, ആർ സുരേഷ്, സി എ അരുൺ കുമാർ എന്നിവർ ബിനോയ് വി ശ്വത്തിനൊപ്പമുണ്ടായിരുന്നു.