പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന അബ്ദുൽ ഖാദർ. മോഹനൻ പിള്ളയുമായി പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഇപ്പോഴും കാണാൻ ആഗ്രഹം.

തൃപ്രയാർ തളിക്കുളം സ്വദേശിയായ അബ്‌ദുൽഖാദറാണ് കൊല്ലം കുണ്ടറ സ്വദേശി മോഹനൻപിള്ളയെ കാണാനായി കാത്തിരിക്കുന്നത്.ഈ വിവരം സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഈ ലേഖകൻ അബ്ദുൽ ഖാദറിനെ വിളിച്ചു. മോഹനൻ പിള്ളയെ കണ്ടെത്താൻ കഴിഞ്ഞോ എന്ന് ചോദിച്ചു. വിഷമത്തോടെ അദ്ദേഹം പറഞ്ഞത്. പല തെറ്റായ ന്യൂസുകൾ കിട്ടുന്നു. മരിച്ചെന്നു പറയുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയില്ല എന്നാണ് അബ്ദുൽ ഖാദർ പറഞ്ഞത്. വാർത്ത കൊടുക്കരുത് ഞാൻ ഒന്നുകൂടെ അന്വേഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.സുഹൃത്തിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന അബ്ദുൽ ഖാദർ. മോഹനൻ പിള്ളയുമായി പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഇപ്പോഴും കാണാൻ ആഗ്രഹം.ഈ ഓണത്തിനെങ്കിലും മോഹനൻപിള്ളയെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹമുണ്ടെന്നാണ് ഖാദർ പറയുന്നത്.തൃശ്ശൂർ സ്വദേശികളായ ഖാദറും സെയ്‌ദും കൊല്ലം സ്വദേശി മോഹനൻപിള്ളയും ഏകദേശം നാലുപതിറ്റാണ്ടുമുൻപ് ഖത്തറിൽ പരിചയപ്പെട്ടതാണ്. ഖാദറിനും ഷെരീഫിനും അവിടെ തുന്നൽ ജോലി. സമീപത്തുള്ള അറബ് സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു മോഹനൻപിള്ള. പിന്നെ ഇവർ കൂട്ടുകാരായി. എവിടെപ്പോയാലും ഒരുമിച്ച് നടന്ന ഇവർ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചു.

10 വർഷം കഴിഞ്ഞപ്പോൾ ഖാദർ അബുദാബിയിലേക്ക് പോയി. ഇടയ്ക്ക് കൂട്ടുകാർ മൂവരും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. ഒരു വിവരവും ലഭിച്ചില്ല.

സ്വന്തം ജില്ലക്കാരനായ സെയ്‌ദ് മരിച്ചതായി പിന്നീട് നാട്ടിലെത്തിയപ്പോൾ ഖാദർ അറിഞ്ഞു. 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെ അറബിക് കോളേജിൽ സൂപ്പർവൈസറായി ജോലിചെയ്യുകയാണ് ഖാദർ. അടുത്തിടെ പഴയ ഡയറികൾ തിരയുമ്പോഴാണ് മൂവരും ഒന്നിച്ചുള്ള ഫോട്ടോ കിട്ടിയത്.