തിരുവനന്തപുരം:ലോകവയോജന ദിനത്തോടനുബന്ധിച്ച് ഹെൽപ്പേജ് ഇന്ത്യയും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലും സംയുക്തമായി
പാനൽ ചർച്ച സംഘടിപ്പിച്ചു. വയോജന കമ്മീഷൻ അംഗം കെ.എൻ. കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പ്രസ്സ് ക്ലബ്ബ് ടി.എൻ. ജി.ഹാളിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ പത്മശ്രീ ഡോ. എം.ആർ രാജഗോപാലിനെ ആദരിച്ചു..
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറിയും സംസ്ഥാന വയോജന കൗൺസിൽ അംഗവുമായ എസ്.ഹനീഫാറാവുത്തർ മോഡറേറ്ററായി നടന്ന ചർച്ചയിൽ ഹെൽപ്പേജ് ഇന്ത്യ സ്റ്റേറ്റ് ഹെഡ് ബിജു മാത്യു, സെൻ്റർ ഫോർ ജറൻ്റോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ ഡോ.പി.പ്രതാപൻ , എൻ. അനന്തകൃഷ്ണൻ , പി.ചന്ദ്രസേനൻ ,ജോൺ .ഇ . ഡാനിയൽ എന്നിവർ പങ്കെടുത്തു.
. സജീവവും കർമോത്സുകവുമായ വാർധക്യം സാമൂഹ്യ പിന്തുണയോടെ മുന്നോട്ടു നയിക്കുക എന്നതായിരുന്നു ചർച്ചാവിഷയം. അഡ്വാൻ്റേജ് 60,പവറിംഗ് ആസ്പിറേഷൻസ് എന്ന ക്യാമ്പയിനിനാണ് ഹെൽപ്പ് ഏജ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. 60 വയസിനു ശേഷവും സാമൂഹ്യ പ്രക്രിയയിൽ ഇടപെടാനും പങ്കാളികളാകാനും വയോജനങ്ങൾക്ക് കഴിയുമെന്ന സന്ദേശമാണ് ലോക വയോജന ദിനാഘോഷവേളയിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെക്കുന്നത്.
സജീവവും കർമ്മനിരതവുമായ വാർധക്യം പ്രോത്സാഹിപ്പിക്കണം ഹെൽപ്പ് എജ് ഇന്ത്യ
