പെരുന്ന: വന്നു പോയവർ ലോഹ്യം പറഞ്ഞു പോകുന്നു’ അല്ലാതെ ഒരു ചർച്ചയും നടത്തിയിട്ടില്ല. എൻ്റെ നിലപാട് പൂർണ്ണമാണ് അതിൽ നിന്ന് പിന്നോട്ടില്ല എന്ന് അൽപ്പം മുൻപ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജീ സുകുമാരൻ നായർ പറഞ്ഞത്. നിസാരമായിട്ടാണ് അദ്ദേഹം വരവ് പോക്കിനെ കാണുന്നത്. പി ജെ കുര്യനും കൊടിക്കുന്നിൽ സുരേഷും, തിരുവഞ്ചൂർ രാധാകൃഷ്ണനും പോയി കണ്ടിരുന്നു. ഇടതുപക്ഷ സർക്കാർ നിലപാട് തിരുത്താൻ തയ്യാറായി എന്ന സാഹചര്യത്തിൽ അവരെ എതിർക്കണ്ട കാര്യമില്ല.കരയോഗങ്ങൾ ആരും പ്രതിഷേധിക്കുന്നില്ല. ഓരോ പ്രതിഷേധങ്ങളും കാര്യമാക്കുന്നില്ല. ആറായിരം കരയോഗങ്ങൾ ഉള്ളിടത്ത് സോഷ്യൽ മീഡിയാ പ്രമോട്ട് ചെയ്യുന്ന പ്രതിഷേധങ്ങൾക്ക് വലിയ കാര്യമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ജി സുകുമാരൻ നായർ
