കണക്റ്റ് ടു വർക്ക് സ്കോ ളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതി യിൽ 5 ലക്ഷം യുവതി യുവാക്കൾ ഗുണ ഭോക്താക്കളാകും.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈ പെന്റ്/ സാമ്പത്തിക സഹായം നൽകു ന്ന പദ്ധതി ആരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം.

പ്രതിവർഷ കുടുംബ വരുമാനം ഒരു ല ക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐടിഐ / ഡിപ്ലോമ / ഡിഗ്രി പഠന ത്തിനു ശേഷം വിവിധ നൈപുണ്യ കോ ഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെ ടുക്കുന്നവരോ ആയ 18 മുതൽ 30 വയ സ് വരെയുള്ള യുവതിയുവാക്കൾക്ക് പ്ര തിമാസം 1,000 രൂപ വീതം ധനസഹാ യം നൽകും. കണക്റ്റ് ടു വർക്ക് സ്കോ ളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതി യിൽ 5 ലക്ഷം യുവതി യുവാക്കൾ ഗുണ ഭോക്താക്കളാകും. പ്രതി വർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർ ക്കാർ നിക്കിവയ്ക്കുമെ ന്നു മുഖ്യമന്ത്രി പിണറാ യി വിജയൻ.

നവകേരള സദസ്, സം സ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദ പരി പാടികൾ, അതിന്റെ ഭാഗ മായിയുള്ള ചർച്ചകൾ തു ടങ്ങിയ പ്രക്രിയയിലൂടെ യാണ് ഈ തീരുമാനങ്ങ ളിലേക്ക് എത്തിയത്. പു തിയ പദ്ധതികൾക്ക് പുറ മേ നിലവിലെ ആനുകൂ ല്യങ്ങളും പദ്ധതികളും പ രിഷ്കരിക്കുന്നതും സർ ക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.

എല്ലാ വാർഡിലും പ്രവ ർത്തിക്കുന്ന കുടുംബശ്രി യുടെ സംസ്ഥാനത്ത് ആ കെയുള്ള 19,470 എഡി എസുകൾക്ക് (ഏരിയ ഡ വലപ്മെന്റ് സൊസൈറ്റി) പ്രവർത്തന ഗ്രാന്റ് ആയി പ്രതിമാസം 1,000 രൂപ ന ൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർ ഷം 23.4 കോടി രൂപയാണ് നീക്കിവയ് ക്കുന്നത്.

കേരള നിർമാണ തൊഴിലാളി ക്ഷേ മനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശിക തീർക്കും. ഇതിന് 992 കോടി രൂപ വേണം. ഇത് കണ്ട ത്താൻ വായ്‌പയെടുക്കും.

കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി പെ ൻഷൻ കുടിശിക കൊടുത്തുതീർക്കും. 24.6 കോടി രൂപയാണ് വേണ്ടത്. ഈ തു ക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.

പട്ടികജാതി വിഭാഗത്തിൽപെട്ട വി ദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോ ളർഷിപ്പ് അധിക ധനസഹായം, 9, 10 ക്ലാ

സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാ രോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രിമെട്രി ക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സം സ്ഥാനവിഹിതം 18.20 കോടി രൂപ ഒറ്റ ത്തവണയായും അധിക ധനസഹായമാ യി 220.25 കോടി രൂപയും അനുവദി ക്കും.

” പട്ടികവർഗ വിഭാഗത്തിൽപെട്ട വി ദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 40.35 കോടി രൂപ ഒറ്റത്ത വണയായി അനുവദിക്കും. മത്സ്യത്തൊ ഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർ ഷിപ്പിന് 25 കോടി അനുവദിക്കും. ആ കെ 303.80 കോടിയാണ് അനുവദിക്കു ക. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ

നിന്നും നൽകുന്ന ധനസഹായ പദ്ധതി കൾ കുടിശിക ഉൾപ്പെടെ കൊടുത്തുതി ർക്കുന്നതിനായി 498.36 കോടി അധിക മായി നൽകും.

തണൽ- പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി. ഖാദി തൊഴിലാളികൾ ക്കുള്ള പൂരക വരുമാന പദ്ധതി 44 കോ ടി. ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോ ർഡിന് കിഴിലുള്ള പ്രോജക്റ്റുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി. ഖാ ദി തൊഴിലാളികൾക്കുള്ള ഉത്സവ ബ ത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി. യൂണിഫോം വിതരണത്തി ന്റെ ഭാഗമായി കൈത്തറി തൊഴിലാളി കൾക്കുള്ള കൂലിയും റിബേറ്റും 50 കോ ടി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്ര വിവാഹിതർക്കുകള്ള ധനസഹായം 64 കോടി രൂപ. പട്ടികവർഗ വിഭാഗത്തിൽ പ്പെട്ട മിശ്ര വിവാഹിതർക്കുകള്ള ധനസ

ഹായം 1.17 കോടി രൂപ. മിശ്രവിവാഹിത ർക്കുള്ള ധനസഹായം 11.85 കോടി. വ ന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്ന വർക്കുള്ള ധനസഹായം 16 കോടി, മല ബാർ ദേവസ്വത്തിൻ്റെ കിഴിലുള്ള ആ ചാര്യ സ്ഥാനിയർ, കോലധാരികൾ എ ന്നിവർക്കുള്ള ധനസഹായം 82 ലക്ഷം. പമ്പിങ് സബ്സിഡി 42.86 കോടി എ ന്നിവയും പ്രഖ്യാപിച്ചു.

ലെപ്രസി, കാൻസർ, ക്ഷയരോഗികൾ ക്കുള്ള ധനസഹായം സമയബന്ധിതമാ യി നൽകുന്നതിന് പണം അനുവദി ക്കും. കാസ്‌പ്, കെബിഎഫ് പദ്ധതികളു ടെ സുഗമമായ നടത്തിപ്പിനായി കുടിശി ക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐബിഡിഎസ് മു ഖേന പണം അനുവദിക്കും. ആരോഗ്യ കിരണം. ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ മായും തുക അനുവദി ക്കും. മരുന്ന് വിതരണ വുമായി ബന്ധപ്പെട്ട തട സങ്ങൾ നീക്കാവാൻ കെഎംഎസ്‌സിഎലിന് 914 കോടി.

സപ്ലൈകോ – വിപ ണി ഇടപെടൽ ഇനത്തി ൽ കുടിശിക തീർക്കുന്ന തിനായി 110 കോടി. ദേ ശീയ ഭക്ഷ്യസുരക്ഷാ നി യമപ്രകാരമുള്ള ചെലവു കൾക്കായി 194 കോടി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 1,000 കോടി രൂപ ഈ സാമ്പ ത്തിക വർഷം ഡിസംബ ർ 31 വരെ സമർപ്പിക്കു ന്ന ബില്ലുകൾക്ക് ബിഡി എസ് ഒഴിവാക്കി മുൻഗ ണന നൽകി നേരിട്ട് തു ക അനുവദിക്കും. കേര ള സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള കു ടിശിക തീർക്കാൻ 88.38 കോടി.

വയോമിത്രം പദ്ധതിയ്ക്ക് 30 കോടി, സ്നേഹപൂർവ്വം 43.24 കോടി, ആശ്വാസ കിരണം 6.65 കോടി, സ്നേഹസ്‌പർശം 0.25 കോടി, മിഠായി 7.99 കോടി, വി കെ യർ 0.24 കോടി. പ്രവാസി ക്ഷേമ ബോർ ഡിന്റെ പെൻഷൻ പദ്ധതി മുന്നോട്ട്കൊ ണ്ടുപോകാൻ 70 കോടി. ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, മരം കയറുന്ന വർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാ ളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദ ന കൗൺസിലർമാർക്കുള്ള ഓണറേറി യം എന്നിവയ്ക്കായി ആകെ 76.26 കോ ടി. ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാ നൻവീവ്, ഹാൻടെക്‌സ് എന്നീ സ്ഥാപന ങ്ങനൾക്ക് കുടിശിക തീർക്കാൻ 20.61 കോടി.