കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ നടത്തുന്ന വാർത്ത അവലോകനങ്ങൾ ആയാലും വാർത്ത പ്രചരിപ്പിക്കുന്ന കാര്യത്തിലും ഒക്കെ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നതിൽആരും മോശക്കാരല്ല ഇത്തരം സമീപനങ്ങൾ നല്ല വാർത്തകൾ നഷ്ടപ്പെടുകയും മോശംവാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇത് ചില മാധ്യമങ്ങൾക്ക് താൽപര്യങ്ങൾ ഉണ്ടാകാം.ആ താല്പര്യങ്ങൾ മറ്റു മാധ്യമങ്ങൾക്ക് തെറ്റായി തോന്നാം. ചില മാധ്യമങ്ങൾക്ക് സന്തോഷകരമാകുന്നതും ഈ രീതി സമൂഹത്തിൻറെ ഭാഗമാകേണ്ട മാധ്യമ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുകയാണ്. അത് നോക്കിക്കാണാൻ മാധ്യമങ്ങൾ ശ്രമിക്കാറുമില്ല. ഏതൊരു പ്രധാന വാർത്ത (സെൻസേഷൻ ന്യൂസ്) വരുമ്പോഴും ആ വാർത്ത വന്ന് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ആ വാർത്തയ്ക്ക് ആരുമില്ലാതാകും. ഫോളോ ചെയ്യാനോ പിന്നീട് സംഭവിക്കുന്നത് എന്തെന്ന് കണ്ടെത്തി സമൂഹത്തെ ബോധ്യപ്പെടുത്താനോ ഒരു മാധ്യമങ്ങളും തയ്യാറാകുന്നില്ല. (ഉദാ: സുഗന്ധഗിരി മരം കൊള്ളാ ഇപ്പോൾ എന്താണ് അതിൻ്റെ അവസ്ഥ)പുതിയ പുതിയ വാർത്തകളും പുതിയ പുതിയ ശൈലിയും പുതിയ പുതിയ രീതികളുമാണ് മാധ്യമങ്ങൾ ഇപ്പോൾ ശേഖരിച്ചുവരുന്നത്.
‘റിപ്പോർട്ടറിനെതിരെ വ്യാജ വാർത്തകൾ നൽകരുത്’; ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി; ഇടക്കാല ഉത്തരവ്.ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തത്
‘റിപ്പോർട്ടറിനെതിരെ വ്യാജ വാർത്തകൾ നൽകരുത്’; ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി; ഇടക്കാല ഉത്തരവ്.
ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടറിനെതിരെ വ്യാജവാര്‍ത്ത നല്‍കരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് കോടതി ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു. വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി.(മാധ്യമങ്ങൾ സത്യസന്ധത പുലർത്തുക)
