കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാൻ 1972 ൽ സിപിഐ (എം) ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എന്നിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.
ചേർത്തല : സംസ്ഥാന സർക്കാരിൻ്റെ ഭാഗമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും ശബരിമലയുടെ യശസ് ഉയർത്താനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും മാധ്യമങ്ങളുടെ…
തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല. സഹായമില്ലെങ്കിലും…
ന്യൂ ഡൽഹി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡന്റ് പെസെഷ്കിയാൻ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ,…