ആലപ്പുഴ:അതുല്യ സംഗീത പണ്ഡിതനും, പ്രതിഭാധനനായ ഗായകനും, ഗ്രന്ഥകർത്താവും, കർണാടക സംഗീത ശാഖയിൽ വിശ്വവിശ്രുതനുമായ സംഗീതജ്ഞനാണ് ടി.എം കൃഷ്ണ…
അതുല്യനായ ഒരു സംഗീത പ്രതിഭ മാത്രമല്ല, താൻ ജീവിക്കുന്ന കാലത്തിൻറെ സാമൂഹിക യാഥാർത്ഥ്യങ്ങളിൽ ഇടപെടാനുള്ള ഉപകരണമായിക്കൂടി തൻറെ സർഗ്ഗവാസനയെ ഉപയോഗപ്പെടുത്താനുള്ള ധൈഷണിക ധീരത പ്രകടിപ്പിച്ച കലാകാരൻ കൂടിയാണ് ടി.എം കൃഷ്ണ.
കർണാടക സംഗീതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകളെ അതിലംഘിക്കാനും, ആ സംഗീത ശാഖയെ പുതിയ മേഖലകളിലേക്ക് വളർത്താനും, ജാതി ശ്രേണികളിൽ അതിനെ തളച്ചിടാനുള്ള പരിശ്രമങ്ങളെ ചോദ്യം ചെയ്യാനും, അതിനെ ജനകീയമാക്കാനും അദ്ദേഹത്തിനായി.
കർണാടക സംഗീതത്തിന്റെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന സംഗീത കലാനിധി പുരസ്കാരത്തിന് 2024 ൽ അദ്ദേഹം അർഹനായി.ആ പുരസ്കാരലബ്ദിയിൽ പാരമ്പര്യവാദികളും, സംഘപരിവാർ ശക്തികളും അസ്വസ്ഥതയും, അസഹിഷ്ണുതയും പ്രകടിപ്പിക്കുകയുണ്ടായി.
വിശ്വമാകെ ആരാധകരുള്ള വിശ്രുത കലാകാരനായ ടി.എം കൃഷ്ണ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 16 ന് ഹരിപ്പാട് സംഘടിപ്പിക്കുന്ന യൂത്ത് കോൺക്ലേവിൽ എത്തിചേരുന്നു…
ഏവർക്കും സ്വാഗതം…