കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനoസ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

കണ്ണുർ:2026 ജനുവരി 9 മുതൽ 11 വരെ കണ്ണൂരിൽ വച്ച് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം
എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ടി ജോസ് ഉത്ഘാടനം ചെയ്തു.
യോഗത്തിൽ കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: ബിനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഡോ: വി ആർ സുരേഷ് കുമാർ
എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട്
താവം ബാലകൃഷ്ണൻ,
കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്
എ പ്രദീപൻ,
സി പി ഐ ജില്ലാ കൌൺസിൽ അംഗം വെള്ളോറ രാജൻ,
സി പി ഐ കണ്ണൂർ മണ്ഡലം സെക്രട്ടരി
അഡ്വ: പി അജയകുമാർ
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ എം ഗംഗാധരൻ,
കെ ജി ഒ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ: ഇ പി നൗഫൽ, സംസ്ഥാന സെക്രട്ടറി കെ വി ബിജുക്കുട്ടി, സംസ്ഥാന ട്രഷറർ വിമൽ കുമാർ
സംസ്ഥാന കമ്മിറ്റി അംഗം ഡോ: കിരൺ വിശ്വനാഥ്, സംസ്ഥാന കൌൺസിൽ അംഗം കെ കെ ആദർശ്,
സംസ്ഥാന വൈസ് പ്രസിഡന്റ്‌
എം റീജ, ജോയിൻ്റ് കൗൺസിൻ ജില്ലാ സെക്രട്ടറി റോയി ജോസഫ്, എ കെ എസ് ടി യു ജില്ലാ സെക്രട്ടരി വി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കെ ജി ഒ എഫ് സംസ്ഥാന ജനറൽ സെക്രട്ടരി ഡോ: വി എം ഹാരിസ് സ്വാഗതവും
കണ്ണൂർ ജില്ലാ സെക്രട്ടറി ഇ പ്രമോദ് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ചെയർമാനായി സി പി ഐ ജില്ലാ സെക്രട്ടരി സി പി സന്തോഷ്‌കുമാറിനെയും കൺവീനറായി കെ ജി ഒ എഫ് സംസ്ഥാന കൌൺസിൽ അംഗം കെ കെ ആദർശിനെയും തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. കെ ജി ഒ എഫി ൻ്റെ മുപ്പതാമത് സംസ്ഥാന സമ്മേളനത്തിന് ലോഗോ തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തയ്യാറാക്കിയ ലോഗോ ഡിസൈൻ സെപ്റ്റംബർ 10 ന് മുൻപായി drvmpradeep72@gmail.com എന്ന മെയിലിലേക്കോ 9446308578 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കണം.