ആഗോള അയ്യപ്പ സംഗമം എൻ എസ് എസ് പ്രസ്താവനയ്ക്ക് എതിരെ ബി.ജെ.പിയും കോൺഗ്രസും എതിർപ്പുമായി രംഗത്ത് .

ആഗോള അയ്യപ്പ സംഗമം എൻ എസ് എസ് പ്രസ്താവനയ്ക്ക് എതിരെ ബി.ജെ.പിയും കോൺഗ്രസും എതിർപ്പുമായി രംഗത്ത് വന്നിരുന്നു.ഈ എതിർപ്പ് മനസ്സിലാക്കിയിട്ടാകാം കരയോഗങ്ങൾക്ക് സർക്കുലർ അയച്ചും മാധ്യമങ്ങൾക്ക് അറിയിപ്പ് നൽകിയും പ്രസ്താവനയുമായി സുകുമാരൻ നായർ തന്നെ രംഗത്ത് എത്തിയത് അത് വായിക്കാം..

പ്രസിദ്ധീകരണത്തിന്

ശബരിമല അയ്യപ്പക്ഷേത്രത്തിൽ നിലനിന്നുപോരുന്ന ആചാരാനു ഷ്‌ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവർത്തനങ്ങൾ നടത്തുവാനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ അത് നല്ലതുതന്നെ.

ഇതിലേക്ക് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം.

എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ.

ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് എൻ.എസ്.എസ്സിൻ്റെ വിശദീകരണം നല്കേണ്ടിവരുന്നത്.

പെരുന്ന

30.08.2025

ജി. സുകുമാരൻനായർ

ജനറൽ സെക്രട്ടറി

നായർ സർവീസ് സൊസൈറ്റി