തിരുവനന്തപുരം:നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി വീണ്ടും രാജ്യത്തിന് വഴി കാണിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകി ട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.പ്രഖ്യാപനം കഴിയുമ്പോൾ വ്യക്തമായ കണക്ക് മുന്നിൽ വരും. കൃത്യമായ ഫോളോ അപ്പ് നടത്തിയാൽ ഇപ്പറയുന്നവർ ഇനിയും ഉണ്ടാകും. പേപ്പറിൽ അക്ഷരങ്ങൾ തയ്യാറാക്കി താഴെ നിന്ന് മുകളിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നവർ അറിയുന്നതിനപ്പുറം 5%മെങ്കിലുംഅതിദാരിദ്ര്യർ ഇപ്പോഴും കേരളത്തിലുണ്ടാകും.ഭക്ഷണം, പാർപ്പിടം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതി ദാരിദ്ര്യം. ലോകബാങ്കിൻ്റെ നിർവചനമ നുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. ആദിവാസി മേഖലകൾ മാത്രമല്ല 180 രൂപ വരുമാനമില്ലാത്ത എത്രയോ പേർകേരളത്തിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. സർക്കാർ കണക്കിനപ്പുറം ഒരു പരിശോധന ഉണ്ടാകണം.
നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്നത് ഉദ്യോഗസ്ഥർ പറയുന്ന കണക്ക് നോക്കിയാകരുത്?
