കാസറഗോഡ്:സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കാഞ്ഞങ്ങാട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ നിക്ഷേപക സംഗമം കയറ്റുമതി ശില്പശാല ബി ടു ബി മീറ്റ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷനായും 32 ലക്ഷത്തോളം വനിതകൾക്ക് സുരക്ഷാ പെൻഷനായും 5 ലക്ഷം യുവജനങ്ങൾക്ക് സ്കോളർഷിപ്പായും സഹായം എത്തും. ഒരു വീട്ടിൽ 7000 രൂപ വരെ സഹായം എത്തുന്ന രീതിയിലാണ് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ധനകാര്യ മന്ത്രി പറഞ്ഞു.നിലവിൽ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അഞ്ചു ശതമാനം പലിശയ്ക്ക് സ്റ്റാർട്ടപ്പിന് രണ്ട് കോടി രൂപ വരെ നൽകുന്നുണ്ട്. 10000 കോടി രൂപയാണ് ഈ വർഷം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ബിസിനസ് പ്രതീക്ഷിക്കുന്നത്. വ്യവസായ സംരംഭകർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തുള്ളത്. മുംബൈ, മംഗളൂർ, ബാംഗ്ലൂർ ഉൾപ്പെടെ രാജ്യത്തെ വൻകിട വ്യവസായ നഗരങ്ങളുമായി അടുത്തുനിൽക്കുന്ന കാസർകോട് ജില്ല വ്യവസായത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണെന്നും മന്ത്രി പറഞ്ഞു. ചരിത്രപരമായി മറ്റു രാജ്യങ്ങളുമായി വാണിജ്യ ബന്ധം ഉണ്ടായിരുന്ന പ്രദേശങ്ങളാണ് കാസറഗോഡ് ഉൾപ്പെടെ മലബാർ പ്രദേശം. കോട്ടകൾ അതിനു തെളിവാണ്. കൂടുതൽ വ്യവസായ സംരംഭകർ നിലവിലുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം രാജഗോപാലൻ എംഎൽഎ വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ജില്ലാ ആസൂത്രണ സമിതി അംഗം വി വി രമേശൻ കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽസലാം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു നന്ദി പറഞ്ഞു. വനിതാ സംരംഭകരെയുംവിവിധ മേഖലകളിലെ വ്യവസായ സംഘടന പ്രതിനിധികളെയും എം രാജഗോപാലൻ എംഎൽഎ കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽസലാം കാസർകോട് പ്രസ് ഫോറം എന്നിവരെ ചടങ്ങിൽ ആദരിച്ചു
സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരു0.ക്ഷേമ പെൻഷൻ കുടിശിഖ അടക്കം 3600 രൂപ നവംബറിൽ നൽകുo.
