തിരുവനന്തപുരം: പത്തുവർഷം ആർ എസ് പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എട്ടുവർഷം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.
അതോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള ടി ജെ ചന്ദ്രചൂഡൻ പുരസ്കാരം മുൻ മന്ത്രിയും സി.പി ഐ (എം) നേതാവുമായജി സുധാകരൻഏറ്റുവാങ്ങി.
വി ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം പി സാജു സ്വാഗതം പറഞ്ഞു. ഷിബു ബേബി ജോൺ അധ്യക്ഷനായി. പ്രശസ്ത പത്രപ്രവർത്തകൻ സി ഗൗരിദാസൻ നായർ പ്രശസ്തിപത്രം വായിച്ചു. നേതാക്കന്മാരായ എ എ അസീസ് എക്സ് എംഎൽഎ – ആർഎസ്പി മുൻ സംസ്ഥാന സെക്രട്ടറി, മുൻമന്ത്രിബാബു ദിവാകരൻ, സി പി ജോൺ, ഇറവൂർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറിയും ചന്ദ്രചൂഡൻ സാറിന്റെ മകളുമായ പാർവതി ചന്ദ്രചൂഡൻ സംബന്ധിച്ചു.
പ്രൊഫ. ചന്ദ്രചൂഡൻ നിലപാടുകളിൽ ഉറപ്പുള്ള ആളായിരുന്നു എന്ന് സമ്മേളനം വിലയിരുത്തി. കെ ബാലകൃഷ്ണൻ മലയാളത്തിന്റെ ജീനിയസ്, ഫ്രഞ്ച് വിപ്ലവം, രാഷ്ട്രതന്ത്രം, മാർക്സിസം പ്രസക്തം തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
