കാഷ്യൂ കോർപ്പറേഷൻ തൊഴിലാളി ക്ഷേമം മുഖ്യലക്ഷ്യം.
കായംകുളം : നമ്മുടെ കോർപ്പറേഷൻ നമ്മുടെ ജീവിതം’,എന്ന ശില്പശാല കായംകുളം കെ എസ് സി ഡി സി ഫാക്ടറി അങ്കണത്തിൽ ചേർന്നു
പ്രതികൂല സാഹചര്യത്തിലും തൊഴിലാളികൾക്ക് തൊഴിലും ആനുകൂല്യവും കൃത്യമായി കാഷ്യൂ കോർപ്പറേഷൻ നൽകിവരുന്നു.
കൂലി, ബോണസ് മറ്റ് ക്ഷേമ ആനുകൂല്യങ്ങളും 9 വർഷക്കാലം കൊണ്ട് പത്തിരട്ടിയിലധികം വർദ്ധിപ്പിച്ചു നൽകാൻ കഴിഞ്ഞു
2025 അവസാനം വരെ തൊഴിൽ നൽകാൻ 15,000 മെട്രിക് ടൺ തോട്ടണ്ടി സംഭരിച്ചു കഴിഞ്ഞു
ശില്പശാലയിൽ പങ്കെടുത്ത തൊഴിലാളികൾ കലാപരിപാടികളും അവതരിപ്പിച്ചു
ഇക്കുറി ഓണത്തിന് കശുവണ്ടി തൊഴിലാളികളുടെ കലോത്സവം നടത്തുമെന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ. ഫാക്ടറി തലത്തിൽ കലോത്സവം നടത്തി അതിൽ വിജയിക്കുന്നവർക്കായി കോർപറേഷൻ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കും. തൊഴിലാളികളെ അടിമകളായി കാണാതെ അവർക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ മക്കളിൽ അവരുടെ അമ്മ കശുവണ്ടി തൊഴിലാളിയാണെന്നതിൽ അഭിമാന ബോധം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് കോർപറേഷൻ നടപ്പാക്കുന്നത്. മെട്രോ ട്രെയിൻ ലോക്കോ പൈലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ ഒരു തൊഴിലാളിയുടെ മകളാണ്. 26 തൊഴിലാളികളുടെ മക്കൾ എംബിബിസ് നേടിക്കഴിഞ്ഞു. തൊഴിലാളികളെ കോർപറേഷൻ കുടുംബാംഗത്തെ പോലെയാണ് കരുതുന്നതെന്നും എസ്. ജയമോഹൻ പറഞ്ഞു.
‘
ശില്പശാലയ്ക്ക് അഡ്വ. ശൂരനാട് എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എസ് സുജാത, ഭരണസമിതി അംഗങ്ങളായ ജി ബാബു, ബി സുജീന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ എ ഗോപകുമാർ, പേഴ്സണൽ മാനേജർ എസ്സ് അജിത്ത് എന്നിവർ സംസാരിച്ചു.