സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ.

തിരുവനന്തപുരം:സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. ജയിലിൽ നിരാഹാരമിരിക്കുമെന്നും കോടതി പറയുന്നത് പച്ചക്കള്ളമാണെന്നും പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു