ഫാൻസ്‌ അസോസി യേഷനെവേണ്ട വിധം ഉപയോഗിക്കാത്തതാകാം എന്റെ കരിയറിലെ വസന്തം നിന്നുപോയത്. സൂപ്പർ സ്റ്റാർ ശങ്കർ

പുന്നപ്ര:ഞാൻ സിനിമയിൽ വന്നപ്പോൾ തന്നെ സൂപ്പർ സ്റ്റാറായി. ഒരു തലൈ രാഗം സുപ്പറായി വന്നപ്പോഴാണ്ഫാൻസ് അസോസിയേഷൻ സമീപിക്കുന്നത്. വെടിപ്പുര എന്ന സ്ഥലത്താണ്ഫാൻസ് അസോസിയേഷൻ ആദ്യമായി രൂപീകരിച്ചത്. ഒരു ഗ്രാമം മുഴുവൻ എന്നെ കാണാൻ വന്നു. പിന്നെയും ഫാൻസ് അസോസിയേഷൻ വന്നു പലസ്ഥലത്തും രൂപീകരിക്കണമെന്നുമെന്നു പറഞ്ഞു. വലിയ സമ്പത്ത് ചിലവാകും . സിനിമ ടിക്കറ്റ് നൽകണം പക്ഷേ ഞാൻ പോയില്ല. വലിയ താൽപ്പര്യം കാണിച്ചില്ല. അതാകാം എന്റെ കരിയറിൽ ഉണ്ടായ പരാജയം. 217 സിനിമകളിൽ അഭിനയിച്ചു.പ്രശസ്ത സിനിമ നടൻ ശങ്കർ തന്റെ പഴയ കാല അനുഭവം  എൻ.വി.കെ പ്രതിഭ തുമ്പപ്പൂ പുരസ്കാരചടങ്ങിലാണ് തുറന്നു പറഞ്ഞത്.എൻ.വി.കെ പ്രതിഭ തുമ്പപ്പൂ പുരസ്കാരം നടൻ ശങ്കറിന് സമ്മാനിച്ചു . കലാരംഗത്തെ ബഹുമുഖ പ്രതിഭയായ എൻ.വി.കെ അറവുകാടിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ തുമ്പപ്പൂ പുരസ്കാരം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  നടൻ ശങ്കറിന് സംവിധായകൻ വിനയൻ നൽകി.  മധു പുന്നപ്ര ചടങ്ങിന് സ്വാഗതം പറഞ്ഞു. എച്ച്.സലാം എം.എൽ.എ അവാർഡ് നിശ ഉദ്ഘാടനം ചെയ്തു. എൻ.വി.കെ അറവുകാടിന്റെ ഭാര്യ ലക്ഷ്മി ഭദ്രദീപം കൊളുത്തി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, അലിയാർ മാക്കിയിൽ, സംവിധായകരായ ഉബൈനി, എസ്.ജെ.സിനു, ബ്ളൂ സ്റ്റാർസ് റെജി.പി.കെ, തിരക്കഥാകൃത്ത് രാഹുൽ കല്യാൺ, സുൽഫിക്കർ മയൂരി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനതലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനം ലഭിച്ചവർക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു, ഇതോടൊപ്പം ടി.വി ചലച്ചിത്ര താരങ്ങൾ അവതരിപ്പിച്ച മെഗാ ഷോയും അരങ്ങേറി.