സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു.
പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ സംഗീത കൂട്ടങ്ങളിൽ നിന്ന് ഏറ്റവും നല്ല അമേച്ചർ കൂട്ടായ്മയാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് .
ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന
അവാർഡ് തെരഞ്ഞെടുത്തത്..
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച 24 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയ 10 അപേക്ഷകളിൽ നിന്ന് അവാർഡ് കമ്മിറ്റി, വിശദമായ വിലയിരുത്തലും മുഖാമുഖവും നടത്തി കൊല്ലം ചവറയിലുള്ള ഹായ് പാട്ടുകൂട്ടം (health Awakening institute) എന്ന സംഗീത സ്നേഹികളുടെ കൂട്ടത്തെ ആണ് അവാർഡിനായി പരിഗണിച്ചത്
അവാർഡിന് പരിഗണിക്കുമ്പോൾ ഗാനാസ്വാദക സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പരിഗണിക്കണമെന്ന മാനദണ്ഡം കണക്കിലെടുത്താണ് കമ്മിറ്റി അവാർഡിനായി
ഹായ് പാട്ടുക്കൂട്ടം എന്ന സംഗീത കൂട്ടത്തെ തെരഞ്ഞെടുത്തത്.
ആയതിനാൽ പ്രൊഫ: കെ. രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025ലെ ജേതാവായി കൊല്ലം – ചവറയിലുള്ള
ഹായ് പാട്ട് കൂട്ടം ,(Health awakening institute)എന്ന സംഗീത. സ്നേഹികളുടെ പാട്ടു കൂട്ടത്തെ
പ്രഖ്യാപിക്കുകയാണ്.
