തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തു.

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്കും. ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ . ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്ത് ഇപ്പോൾ കസ്റ്റഡിയിലാണ്.  തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തു. പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. ഇനിയും കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന. സ്വർണ്ണ കൊള്ളയിൽ ഉന്നതരുടെ പങ്ക് ഞെട്ടിക്കും വിധം ആകുoവരും ദിവസങ്ങളിൽ അറിയാനാകുക.