ചില്ലിബാത് മുതൽ മോച്ചി വരെ“:സരസ് മേളയിൽ പാദരക്ഷകളുടെ വർണ്ണവിസ്മയം

ചാലിശ്ശേരി: മണലാരണ്യത്തിന്റെ തനിമയും കരവിരുതും കാണാം ചാലിശ്ശേരിയുടെ മണ്ണിൽ. ദേശീയ സരസ് മേളയിലെത്തുന്നവരുടെ കണ്ണ് ഉടക്കുന്നത് രാജസ്ഥാനിന്റെയും ഹരിയാനയുടെയും പാരമ്പര്യ മഹിമ വിളിച്ചോതുന്ന പാദരക്ഷാ സ്റ്റാളുകളിലാണ്. വർണ്ണനൂലുകളും ലതറും വെൽവെറ്റും ഇഴചേരുന്ന ഈ ‘ചെരുപ്പ് ലോകം’ സന്ദർശകർക്ക് ഒരു പുത്തൻ അനുഭവമാകുന്നു.