മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം- സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ

മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കി ആയുർവേദ ചികിൽസക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ ദീർഘകാല കുടിശ്ശിഖയെ കുറിച്ച് സർക്കാർ മൗനം പാലിക്കുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

 

 

സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. പി.പി.ബാലകൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സുകേശൻ ചൂലിക്കാട് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ.ഇ ചന്ദ്രൻ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. അക്ബർ കൊളക്കാടൻ, ചക്രപാണി, ആഷിശ് മാസ്റ്റർ, കെ.ടി. അബ്ദുറഹിമാൻ, ആനന്ദൻ, എം.പി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ടായി കെ.വി ശങ്കർ ദാസ്, സെക്രട്ടറിയായി ടി.എ റസാക്, ട്രഷററായി രമേശ് പുന്നക്കൽ എന്നിവരെ യോഗം തെരെഞ്ഞെടുത്തു.