കൊട്ടിയം: ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍. മയ്യനാട് തൊക്കുംകര വരവിള വീട്ടില്‍ സൈനുദീന്‍ മകന്‍ ഇക്ബാല്‍(30) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതി ഭാര്യയെ ഫോണിലൂടെ അസഭ്യം പറഞ്ഞത് ഭാര്യമാതാവ് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ കഴിഞ്ഞദിവസം രാവിലെ ഭാര്യവീട്ടിലെത്തിയ പ്രതി ഭാര്യയെയും മകളെയെയും മാതാപിതാക്കളെയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിഷ്ണു, മിഥുന്‍ സിപിഒ മാരായ നൗഷാദ്, അരുണ്‍കകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍
