മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് രാഹുലിനെ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ നിയമപരമായി തനിക്ക് അനുകൂലമാക്കാൻ എങ്ങനെ കഴിയുമെന്ന് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും, ആവശ്യമായ എല്ലാ തെളിവുകളും തന്റെ കൈവശം സുരക്ഷിതമാണെന്നും രാഹുൽ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും, രാഷ്ട്രീയമായി തന്നെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും, തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയം ഉറപ്പാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
താൻ ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും, തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയം ഉറപ്പാണെന്നും രാഹുൽ .
