നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ ശക്തമായി അപലപിക്കുന്നു.

നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും. കൂടുതൽ ശക്തമായി അപലപിക്കുന്നു’, മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഐഎഫ്എഫ്‌കെ ചലച്ചിത്ര സ്‌ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനൽകിയ പരാതി കന്റോൺമെന്റ് പോലീസിന് കൈമാറിയിരുന്നു. ഏതാനും ആഴ്ചകൾക്കുമുൻപ്‌ തലസ്ഥാനത്തെ ഹോട്ടൽമുറിയിൽവെച്ച് കടന്നുപിടിച്ചതായാണ് പരാതി. ഹോട്ടലിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.

ഇത് നിലനി ൽക്കെ തന്നെ മാല പാർവതി പറഞ്ഞ പോലെ പുതിയ ഹോസ്റ്റുമായി പോരാളി വാസു
അതിന് മറുപടിയുമായി മാല പാർവതി.

അല്ലയോ പോരാളി വാസു..

ശ്രീ പിണറായി വിജയൻ എന്ന മലയാളത്തിൻ്റെ എക്കാലത്തെയും കരുത്തനായ, ദീർഘദർശനമുള്ള, സമചിത്തതയുള്ള മുഖ്യമന്ത്രി നീതിമാനാണ്.പി.ടിക്കെതിരെ പരാതി ,അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അദ്ദേഹം അത് കേസ് എടുപ്പിച്ചു.

ഞാൻ പറഞ്ഞത് / ചോദിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് എന്ന ഞാൻ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയോടാണ്. കൈരളി ചാനലിൽ ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമ സംവിധായകനാണ്.കരുണയുള്ള ,ആർദ്രതയുള്ള ഒരു നേതാവായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്.

അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉത്തരവാദിത്വമുള്ള, ഒരു സുഹൃത്ത് ഉന്നയിച്ചു എന്ന് കേട്ടതിൻ്റെ വിഷമത്തിൽ ചോദിച്ചതാണ്. ഈ സംഭവങ്ങൾ ഒക്കെ നടന്നിട്ടും പി.ടിക്ക് നേരം വെളുത്തില്ലേന്ന്.

വല്ലാതെ വളച്ചൊടിച്ചല്ലോ.. എൻ്റെ വാക്കുകളേ.. എന്താണ് നേട്ടം?
@പോരാളിവാസു. അങ്ങാരായാലും.. ഞാൻ പറയാത്തത്, ഉദേശിക്കാത്തത് പറഞ്ഞത് ശരിയായില്ല.