ഇനി പോലീസ് ജീപ്പിലിരുന്ന് വാഹന പരിശോധന ഇല്ല. ഗതാഗത ലംഘനം നടത്തുന്നത് കണ്ടാൽ ആർക്കും 9747001099നം പരിലേക്ക് ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാം. ഡിജിപിയുടെ പുതിയ നിർദ്ദേശം

ഇനി പോലീസ് ജീപ്പിലിരുന്ന് വാഹന പരിശോധന ഇല്ല. ഗതാഗത ലംഘനം നടത്തുന്നത് കണ്ടാൽ ആർക്കും 9747001099നം പരിലേക്ക് ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാം. ഡിജിപിയുടെ പുതിയ നിർദ്ദേശം.പോലീസ് വാഹനം കൈ കാണിക്കുന്നു ഉടൻ വാഹനം നിർത്തുന്നു പോലീസ് വണ്ടിയിൽ ഇരുന്നു കൊണ്ട് പറയുന്നു ഇങ്ങോട്ടു വരാൻ ചിലർ അതിന് തയ്യാറാകില്ല. ഇത് അയാളിൽ മറ്റു പലതും ചാർത്താൻ പോലീസ് നിർബന്ധമാവും. എന്നാൽ ചില വാഹന ഉടമകൾ ജീപ്പിൻ്റെടുക്കൽ തിടുക്കത്തിൽ എത്തും തെറി വിളി അഭിഷേകം ചിലപ്പോൾ ഉണ്ടാകും ചിലപ്പോൾ നല്ല രീതിയിൽ പെരുമാറ്റ രീതികളും ശൈലികളും ഉണ്ടാകും. എന്നാൽ ഇനി അതു വേണ്ട വാഹനം കൈ കാണിച്ചു നിർത്തിയാൽ വാഹനത്തിനടുത്ത് പോയി കാര്യങ്ങൾ ചോദിക്കണം തൊപ്പി ധരിച്ചിരിക്കണം. പുതിയ നിർദ്ദേശവുമായി ഡി ജി.പി.ഇക്കാര്യങ്ങൾ വ്യക്തമാ ക്കി എല്ലാ സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ഇൻഡോർ ജോലികൾ, അടിയന്തര പ്രവർ ത്തനങ്ങൾ, മഫ്തി ഡ്യൂട്ടി, അതി രൂക്ഷ കാലാവസ്ഥ, ഹെൽമറ്റ് ഉപയോഗിക്കുന്ന ഡ്യൂട്ടി എന്നീ സാഹചര്യങ്ങളിലേ തൊപ്പി ധ രിക്കാതെ ജോലിചെയ്യാൻ പൊ ലീസിന് അവകാശo.