ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്

ഒറ്റപ്പാലം: ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. 25 കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യുവതി തീവണ്ടി സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. തീവണ്ടി എടുത്ത ശേഷം ചാടി ഇറങ്ങുന്നതിനിടെയാണ് പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണത്.

അബോധാവസ്ഥയിലുള്ള യുവതിയെ ഒറ്റപ്പാലം സെവൻത്ത് ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ബന്ധുക്കളറിയിച്ചു .യുവതിയുടെ അമ്മ സെവൻത് ഡേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ബാംഗ്ലൂരിൽ നിന്നും അമ്മയുടെ അടുത്തേക്ക് വരുന്നതിനിടയാണ് അപകടം