“”ഒടിയങ്കം” പ്രദർശനത്തിന്.

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിൻ്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രം ജൂലായിൽ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,
ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ,
പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർപവിത്രൻ, ജയൻ പാലക്കൽ എന്നിവരുടെ വരികൾക്ക് റിജോഷ് സംഗീതം പകരുന്നു.
എഡിറ്റിങ്-ജിതിൻ ഡി.കെ,സംഘട്ടനം – അഷ്റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്.
പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സൽ, ആർട്ട്-ഷൈൻ ചന്ദ്രൻ,
മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-
സുകേഷ് താനൂർ,സ്റ്റിൽസ്-ബിജു ഗുരുവായൂർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – ഗിരീഷ് കരുവന്തല. ഡിസൈൻ: ബ്ലാക്ക് ഹോൾ.
ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്.
പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
പി.ആർ.ഒ- എഎസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *