കോട്ടയം . ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു. ആരോഗ്യ വകുപ്പിൽ നടക്കുന്ന തെറ്റായ പ്രവണതകളുടെ മറ്റൊരു ഇര കൂടി. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ ആശുപത്രിയിൽ വനിതാ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചിരിക്കുകയാണ്.
കോട്ടയം വയല വെള്ളാപ്പള്ളിയിൽ സൈ മോൾ ഷാജിക്കാണ് ജില്ലാ ആശുപത്രിയിൽ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ പത്തുവർഷമായി ചികിത്സയിൽ കഴിയുന്ന സൈ മോൾ കാലിൽ ഉണ്ടായ ഒരു മുറിവിനു ചികിത്സക്കായാണ് ജില്ലാ ആശുപത്രിയെ തേടി എത്തുന്നത്. രാവിലെ ആശുപത്രിയിൽ എത്തിയ ഷൈ മോൾ മുറിവ് കെട്ടി മടങ്ങുമ്പോൾ നാല് മണിയായി.
അവരും ഭർത്താവ് ഷാജിയുമായി ആശുപത്രി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി. ഭർത്താവ് ഇരു ചക്ര വാഹനം എടുക്കാൻ പോകുന്നതിനിടെയാണ് അപകടം നടക്കുന്നത്. അതിവേഗതയിൽ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു ആംബുലൻസ് ഓടിച്ചു കയറ്റുകയായിരുന്നു. ചീറി പാഞ്ഞു കണ്മുന്നിലെത്തിയ വാഹനം തന്നെ ഇടിക്കാതിരിക്കാൻ ഒഴിഞ്ഞു മാറിയ ഷൈ മോൾ നിലത്ത് വീഴുകയാണ് ഉണ്ടായത്.
പിറകെ ഇറങ്ങിവന്ന ആംബുലൻസ് ഡ്രൈവറുടെ ആക്രോശമാണ് ഷിനി മോൾക്ക് കേൾക്കേണ്ടി വന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴാണ് അവരുടെ വലത് കൈ ഒടിഞ്ഞതായി സ്ഥിരീകരിക്കുന്നത്. ആശുപത്രി പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും അതൊക്കെ വെറുതെയാണെന്ന ബോധ്യപ്പെടുത്തലായിരുന്നു തുടർന്ന് ഉണ്ടായത്. പോലീസ് വന്നു എത്തി നോക്കിയതല്ലാതെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രാത്രി 8 മണിവരെ റിപ്പോർട്ട് ചെയ്യുക പോലും ഉണ്ടായില്ല. സംഭവം ഒരു മാധ്യമ പ്രവർത്തകൻ ശ്രദ്ധയിൽ പെടുത്തുമ്പോഴാണ് ഡി എം ഒ പോലും ഈ സംഭവം അറിയുന്നത്