പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണം ഇന്ന്.

തൃശൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളന നടത്തിപ്പിനായി സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് തൃശൂർ ജോയിൻ്റ് കൗൺസിൽ ഹാളിൽ ചേരും. സി. പി ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. വിവിധ വർഗ്ഗ ബഹുജന സർവീസ് സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുക്കും. വൈകിട്ട് 3ന് യോഗം നടക്കുകയെന്ന് സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും സെക്രട്ടറി എൻ ശ്രീകുമാറും അറിയിച്ചു.