മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പുറത്തിറങ്ങുമ്പോൾ ശ്രീനിവാസന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റിലാണ്. ഇതുപ്രകാരം 1950

ശ്രീനിവാസന്റ പ്രായത്തെ കുറിച്ച് കൗതുകകരമായ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് മാതൃഭുമി പത്രമാണ് മാതൃഭൂമി’ ഒഴികെയുള്ള മാധ്യമങ്ങൾ മിക്കതും അദ്ദേഹത്തിന്റെ പ്രായം 69 ആണെന്നും ജനനവർഷം 1956 ആണെന്നും റിപ്പോർട്ട് ചെയ്തതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. മാതൃഭുമിയുടെ കണ്ടെത്തലിൽ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പുറത്തിറങ്ങുമ്പോൾ ശ്രീനിവാസന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റിലാണ്. ഇതുപ്രകാരം 1950 ഇതുപ്രകാരം 1950 മേയ് രണ്ടാണ് ശ്രീനിവാസന്റെ ജനനത്തീയതി.അത് പ്രകാരം ശ്രീനിവാസന് പ്രായം ഇപ്പോൾ 75 ആണ് ..ശ്രീനിക്ക് ഇപ്പോൾ പ്രായം പിന്നെന്താ 69 എന്നു പറയുന്നതെന്ന് ജന്മനാടായ പാട്യം കോങ്ങാറ്റയിലെ സമപ്രായക്കാരായ കളിക്കൂട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു .വ്യക്തിവിവരം ക്രോഡീകരിക്കുന്ന ചില വെബ്‌സൈറ്റുകളിലും മറ്റും ജനനവർഷം 1956 എന്ന് തെറ്റി രേഖപ്പെടുത്തിയത് നേരത്തേ ചില സുഹൃത്തുക്കൾ ശ്രീനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.നാലഞ്ചുകൊല്ലം ചെറുപ്പമാവാനുള്ള ചാൻസ് എന്തിന് കളയണമെന്നായിരുന്നു പതിവ് നർമത്തോടെ ശ്രീനിയുടെ മറുപടിയെന്ന് അവരോർക്കുന്നു.

കടപ്പാട് സോഷ്യൽ മീഡിയാ.