ഹരിപ്പാട്: 1000 രൂപ ഗൂഗിൾ പേ ഇടു പിന്നെ കാര്യങ്ങൾ പറയു. കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ പഴയ സർവ്വേ നംപർ ആവശ്യപ്പെട്ടപ്പോഴാണ് വില്ലേജ് ആഫീസറുടെ ഈ നടപടി. ഏതായാലും വിജിലൻസ് പൊക്കി. പി.കെ പ്രീതയാണ് ഗൂഗിൾ പേ വഴി 1000ഇടാൻ പറഞ്ഞ ഹരിപ്പാട് വില്ലേജ് ആഫീസർ.പരാതിക്കാരൻ വില്ലേജ് ഓഫീസറായ പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്‌സ് ആപ്പിലൂടെ വസ്‌തുവിൻ്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഴയ നമ്പർ അയച്ച കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്‌പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ശനിയാഴ്‌ച ഉച്ച 1.50ന് പരാതിക്കാരിനിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ വില്ലേജ് ഓഫീസറെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഗൂഗിൾ പേയിലൂടെ 1000 രൂപ കൈക്കൂലി വില്ലേജ് ആഫീസറുടെ പണി പോയി.
