കൊല്ലം: വീണ്ടും പോലീസീൻ്റെ കീരാത മർദ്ദനം. കൊല്ലത്ത് വയോധികൻ വെൻ്റിലേറ്ററിൽ. ചെക്ക് കേസിൽ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത വയോധികനെ ഞായാഴ്ചയും കോടതിയിൽ ഹാജരാക്കിയില്ല. കോട്ടയത്ത് നിന്ന് പിടിച്ച പ്രതിയെ കൊല്ലത്ത് എത്തിച്ച ശേഷവും കസ്റ്റഡിയിൽ സൂക്ഷിച്ചു. ഞായറാഴ്ച പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ വയോധികൻ വെൻ്റിലേറ്ററിൽ.
നിരണം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ പി പൊന്നൂസാണ് ഗുരുതരാവസ്ഥയിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ. കസ്റ്റഡിയിൽ എടുത്ത് 24 മണിക്കൂർ കഴിഞ്ഞിട്ടും കെ പി പൊന്നൂസിനെ കോടതിയിൽ ഹാജരാക്കിയില്ല. കസ്റ്റഡിയിൽ നിന്ന് വിടാൻ 10 ലക്ഷം രൂപ പരാതിക്കാരന് നൽകാൻ പോലീസ് ആവശ്യപ്പെട്ടുവെന്ന് സുഹൃത്തായ അഭിഭാഷകൻ സതീശ് പറയുന്നു. കെ പി പൊന്നൂസിൻ്റെ മുൻകൂർ ജാമ്യം കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്.