ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

കൊല്ലം:2021 ലെ ഡ്രോൺ ചട്ടങ്ങളിലെ സെക്ഷൻ 24(2) പ്രകാരം ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയിട്ടുള്ള അധികാരം അനുസരിച്ച്, കൊല്ലം സബ് ഡിവിഷനിലെ കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധികളെ ‘താത്കാലിക റെഡ് സോൺ’ അല്ലെങ്കിൽ ഡ്രോണുകൾ/ഡ്രോൺ ഘടിപ്പിച്ച ക്യാമറകൾക്കുള്ള നിരോധിത മേഖലയായി കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഡ്രോണുകൾ/ഡ്രോൺ ഘടിപ്പിച്ച ക്യാമറകളുടെ ഉപയോഗവും പ്രവർത്തനവും 2025 നവംബർ 1 ന് രാവിലെ 08.00 മുതൽ 2025 നവംബർ 4 വരെ നിരോധിച്ചിരിക്കുന്നു. സർക്കാർ/ഔദ്യോഗിക നിരീക്ഷണ ഡ്രോണുകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരോധിത മേഖല അല്ലെങ്കിൽ താൽക്കാലിക റെഡ് സോൺ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും