എം.ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

 

എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

 

കൊല്ലം അയത്തിൽ നളന്ദ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ 2 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. തട്ടാമല ഒലിക്കരവയൽ ശാർക്കര പുത്തൻ വീട്ടിൽ നാദിർഷാ മകൻ അൽത്താഫ്(22) ആണ് ഇരവിപുരം പോലീസും കൊല്ലം സിറ്റി ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ പരിശോധനയിൽ രജിസ്‌ട്രേഷൻ നമ്പരില്ലാത്ത മോട്ടോർ സൈക്കിളിൽ എത്തിയ അൽത്താഫിനെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് 1.93 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കൊട്ടിയം പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്യ്ത നരഹത്യാശ്രമ കേസിലും പ്രതിയാണ് അൽത്താഫ്. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജ്‌മോഹൻ, സബിത, നൗഷാദ്, സി.പി.ഓ മാരായ അൽ സൗഫീർ, നിതിൻ, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘത്തോടൊപ്പം ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോനയിലാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *