കൊല്ലം: ജില്ലയിൽ കഴിഞ്ഞ കുറെക്കാലമായി ,
നീണ്ടകര അഴിമുഖത്തിലൂടെ അറബിക്കടലിൽ നിന്നും മൺസൂൺ കാലത്ത് അഷ്മുടിക്കായലിലേക്ക് വേലിയേറ്റ സമയത്ത് , 8 മുതൽ 10 മണിക്കൂർ വരെ നീണ്ടു നില്ക്കുന്ന ശക്തമായ ജലപ്രവാഹത്തിൽ കയറി വരുന്ന വിവിധ മത്സ്യസമ്പത്ത്, ജൈവസമ്പത്ത് ഒഴുകി അഷ്ടമുടിക്കായലിൻ്റെ ശാഖകളിലേക്ക് കടന്നു പോകുന്ന കായൽ വഴിയിൽ ,
നീണ്ടകര പാലം മുതൽ കിഴക്കോട്ട് ദളവാപുരം, പളളിക്കോടി ,സാമ്പ്രാണിക്കോടി, കാവനാട്, മുക്കാട് വരെയുളള, കായൽപ്രദേശത്ത് നിരവധി കുറ്റി, ഊന്നു വലകൾ രാത്രിയും പകലും, തിരുവിതാംകൂർഫിഷറീസ്ആക്ട്
ഉൾനാടൻഫിഷറീസ്ബില്ല്, പരിസ്ഥിതി, നീർത്തട സംരക്ഷണ നിയമ ചട്ടങ്ങൾ ലംഘിച്ച് നിരന്തരം മത്സ്യസമ്പത്ത് ചൂഷണം നടത്തിവരുന്നു.
ട്രോളിംഗ് നിരോധന സമയത്തും, നീണ്ടകര ശക്തികുളങ്ങര അഴിമുഖത്ത് ഭാഗത്ത് കായലിൽ നിയമലംഘനം നിർബാധം നടന്നുവരുന്നത്. നീണ്ടകര ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗം, തീരസംരക്ഷണ സേന/പോലീസ് ,ഫിഷറീസ് അസി: ഡയറക്ടർ , തുറമുഖ വകുപ്പ് എന്നിവരുടെ കൺമുന്നിലാണ്, കോടികളുടെ മത്സ്യസമ്പത്ത് വേലിയേറ്റകെട്ടൽ മത്സ്യബന്ധനം ,മറ്റ് നിരോധിത വലകൾ ഉപയോഗിച്ചും ,കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾ ,ബോട്ടുകൾ എന്നിവ ഉപയോഗിച്ച് നശീകരണം നടക്കുന്നത് എന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.
ഉൾനാടൻ മത്സ്യബന്ധനം ,
തൊഴിൽ ,ഉപജീവനം നടത്തുന്ന വിവിധ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ഒരു നേരത്തെ അന്നത്തിന് പോലും വരുമാനം ഉപജീവനത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിവിധ പരാതികൾ , പത്ര ദൃശ്യമാധ്യമ വാർത്തകൾ ഉണ്ടായിട്ടും, മാധ്യമങ്ങൾ തല് സമയ ദൃശ്യങ്ങൾ നല്കിയിട്ടും, ക്രമക്കേടിനും ,അഴിമതിക്കും നിരോധിത മത്സ്യസമ്പത്ത് കൊള്ളയടിക്കാനും കൂട്ടുനില്ക്കുന്ന വകുപ്പുകൾ ,ഉദ്യോഗസ്ഥർ ,ജില്ലാഭരണകൂടം എന്നിവ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും , വകുപ്പുകൾ , ഉദ്യോഗസ്ഥർ എന്ത് നടപടി സ്വീകരിച്ചു,എത്ര കേസ്സ് എടുത്തു,
എത്ര മത്സ്യം ലേലം ചെയ്തു,
എത്ര ലക്ഷം രൂപ പിഴയായി നിയമ ലംഘകരിൽ നിന്നും ബന്ധപ്പെട്ട ഫിഷറീസ് വകുപ്പ് ഈടാക്കി, സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടിയെന്നും മത്സ്യത്തൊഴിലാളികൾ ,സംഘടനകൾ ചോദിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് നഷ്പരിഹാമായി 132 ലക്ഷം രൂപനല്കി നീക്കം ചെയ്ത 132 കുറ്റിവല ,ഊന്നി വലകളിൽ പലതും പ്രവർത്തിക്കുന്നതും,കൂടാതേ നിയമപരമായ പട്ടയം ,ലൈസൻസ്സ് ,ഫിഷറീസ് ,മറൈൻ ,രജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കാൻ സാഹചര്യം സൃഷ്ടിക്കുന്നതും ,സംരക്ഷിക്കുന്നതും ആരൊക്കെയെന്ന് സമഗ്രമായി പരിശോധിക്കണമെന്നും ,നിയമ ലംഘകർക്ക് സംരക്ഷണം നല്കുന്നവരുടെ നടപടികൾ ദുരുഹവും,,സംശയകരവുമാണെന്നും മത്സ്യത്തൊഴിലാളികൾ വെളിപ്പെടുത്തുന്നു.
വേലി തന്നെ വിളവ് തിന്നുന്ന വിധത്തിൽ ആണ് കൊല്ലത്തെ ഫിഷറീസ് വകുപ്പും , ഫിഷറീസ് കായൽ പട്രോളിംഗ് ഇൻസ്പെക്ടർ വിഭാഗവും ,മറ്റ് ബന്ധപ്പെട്ട ഇതര വകുപ്പുകളും ,ചുമതലപ്പെട്ട ജീവനക്കാരും പ്രവർത്തിച്ചുവരുന്നത്. സർക്കാരും വിജിലൻസ്വകുപ്പും സമഗ്രമായ പരിശോധന , നടപടികൾ സ്വീകരിക്കണമെന്നും,
കൊല്ലത്ത് പട്ടണത്തിനു സമീപം ഒറ്റപ്പെട്ടതും,വിജനമായതും മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത തേവള്ളി അഷ്ടമുടിക്കായൽ തീരത്ത്, മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനകരമല്ലാത്തതും
കൃത്യമായ സേവനമോ , പ്രവർത്തനമോ ,ദൈനംദിന കർത്തവ്യനിർവ്വഹണങ്ങളോ ചെയ്യാതേയും ,ദിവസവും കൃത്യമായി വിവിധ അഷ്ടമുടി ഉൾനാടൻ കായൽ പ്രദേശത്ത് പരിശോധന ,നിരീക്ഷണണം നടത്താതെയും ,നിരന്തരം സേവന വീഴ്ചകൾ ,ലംഘനങ്ങൾ നടത്തുന്ന,
കൊല്ലംഫിഷറീസ്ഡയറക്റുടെ നിയന്ത്രണത്തിൽ ഉള്ള ഫിഷറീസ്ഇൻസ്പെക്ടറും ,ഉൾനാടൻ കായൽ പട്രോളിംഗ് പരിശോധന വിഭാഗവും, പട്രോളിംഗ് ബോട്ടും സംവിധാനങ്ങളും , അഷ്ടമുടിക്കായൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ,
നിരോധിത മത്സ്യബന്ധനങ്ങൾ ,നിയമ ലംഘനങ്ങൾ തടയുന്നതിനും പ്രയോജനകരവും, പര്യാപ്തവുമായ നിലയിൽ കേരളാ സർക്കാരും , ഫിഷറീസ് വകുപ്പും ഉൾനാടൻഫിഷറീസ്പട്രോളിംഗ്വിഭാഗം കൊല്ലം പട്ടണത്തിലേ തേവള്ളിൽയിൽ നിന്നും ഉൾനാടൻ തീരദേശ മത്സ്യ ബന്ധന മേഖലയായ നീണ്ടകര , ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ പ്രവർത്തനരഹിതമായ വിവിധ സർക്കാർ വകുപ്പുകളുടെ ,ഫിഷറീസ് ,തുറമുഖ വകുപ്പുകളുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും ,
രാത്രിയും പകലും പട്രോളിംഗ് ,പരിശോധന ,കായൽ നിരീക്ഷണം, ശക്തമാക്കുന്നതിനും, ഇടപെടലുകൾ ഉണ്ടാകണമെന്നും ഉൾനാടൻ തീരദേശ മത്സ്യത്തൊഴിലാളികൾ ,അഷ്ടമുടിക്കായൽ സംരക്ഷണ സംഘടനകൾ എന്നിവർ ആവശ്യപ്പെടുന്നു.