ന്യൂഡൽഹി: കേരളo വളരെ ചർച്ച ചെയ്യപ്പെട്ട വിസ്മയയുടെ മരണം. അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങൾ എല്ലാം മറന്നുപോയവരുമുണ്ടാകും അത് ഓർത്തിരിക്കുന്നവരുമുണ്ടാകുംസ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിഭർത്താവ്കിരൺകുമാറിന്ജാമ്യംശിക്ഷാവിധി മരവിപ്പിക്കണമെന്ന ഇയാളുടെ ഹര്‍ജി സുപ്രീം കോടതിഅംഗീകരിച്ചു. പത്ത് വർഷം തടവിന് ശിക്ഷിച്ച വിചാരണ കോടതിവിധിക്കെതിരെയായിരുന്നു കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെതീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് ഇയാളുടെ വാദം.ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്‌മയയെ ഭർത്താവും അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായിരുന്നു കിരൺകുമാറിൻ്റെ വീട്ടിൽ 2021 ജൂൺ 21നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട കാർ എന്നിവയാണ് വിസ്‌മയയ്ക്ക് സ്ത്രീധനമായി നൽകിയത്. എന്നാൽ ആറുമാസം തികയും മുമ്പ് കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട് കിരൺ ആവശ്യപ്പെട്ടെന്നാണ് പരാതി.സർക്കാർ ജോലിയിൽ നിന്നും കിരണിനേ പിരിച്ചു വിടുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്.
ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം.
