ഉദയാ ലൈബ്രറി കെ. ദാമോദരൻ അനുസ്മരണം നടത്തി.

മൈനാഗപ്പള്ളി:ജൂൺ 19 മുതൽ ഉദയാ ലൈബ്രറി ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയും, മുൻ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം നടത്തി.  കെ.എസ്.രാധാകൃഷ്ണകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗംപ്രൊഫ.എസ്സ്. അജയൻ അനുസ്മരണ പ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ്, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി.സുഷമ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ലൈബ്രേറിയൻ ഇ.ഷജീന നന്ദി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, ആർ. മോഹനൻ പിള്ള, ആർ.ശ്രീകുമാർ, മോഹൻദാസ് തോമസ്സ്, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, പി. അശോക് കുമാർ, സദാശിവൻപിള്ള, ലൈബ്രേറിയൻ ജയകുമാരി തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *