മൈനാഗപ്പള്ളി:ഉദയാ ലൈബ്രറിജൂൺ 19 ന് ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മലയാള സാഹിത്യത്തിലെയും ബംഗ്ലാളി സാഹിത്യത്തിലെയും ഒപ്പം വിശ്വസാഹിത്യത്തിലെയും ഒട്ടേറെ വിഖ്യാതമായ കൃതികൾ അയഗ്ന ലളിതമായി കഥാപ്രസംഗ കലാരൂപത്തിൽ മലയാളികൾക്ക് യഥേഷ്ടം അനുഭവവേദ്യമാക്കിയ സുപ്രസിദ്ധ കാഥികൻ വി. സാംബശിവൻ അനുസ്മരണം നടത്തി. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജില്ലാ കമ്മിറ്റി അംഗവും റിട്ട. അദ്ധ്യാപകനുമായ മോഹൻദാസ് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ്, ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാലവേദി കോ- ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ജയകുമാരി നന്ദിയും പറഞ്ഞു. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടി കെ.എസ്.രാധാകൃഷ്ണൻ, ആർ. മോഹനൻപിള്ള, മണക്കാട്ട് രവീന്ദ്രൻ, കെ.കെ. പൊന്നപ്പൻ, കരുമ്പോലിൽ ബാബു ക്കുട്ടൻ പിള്ള എസ്. അമ്മിണിക്കുട്ടൻ പിള്ള, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, സുരേന്ദ്രൻ, കെ.കെ.ശശിധരൻ, രവികുലം രവീന്ദ്രൻ, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.
ഉദയാ ലൈബ്രറി വി.സാംബശിവൻ അനുസ്മരണം നടത്തി.
