തിരുവോണ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂർ വിവാദമാക്കി.

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ മുന്നിലാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയത് ഒഴിവാക്കണമെന്ന് ആവശ്യം ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ പോലീസെത്തി മാറ്റണം എന്നാണ് ആവശ്യമുന്നയിച്ചത്. ഇത് ചെറിയ സംഘർഷത്തിന് കാരണമായി. സത്യത്തിൽ ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം ആരും കാണാതിരിക്കുക. ഇത്തരം കാര്യങ്ങളുടെ പേരിൽ ഒരു വിവാദം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. തിരുവോണം മലയാളികൾ ഒന്നായി ആഘോഷിക്കുന്നു എന്നത് ലോകത്തെ മലയാളികൾക്കും മറ്റ് രാജ്യക്കാരുടെ ഇടയിലും ഇന്ത്യയിലെ ജനങ്ങളുടെ ഇടയിലും വലിയ അംഗീകാരമാണ് ഉള്ളത്.