കൊട്ടാരക്കര:ദേശസാൽകൃത റൂട്ടായ കൊട്ടാരക്കര കൊല്ലം റൂട്ടിലെ
യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം വിവരണാതീതം.
കൊട്ടാരക്കര നിന്നും കുണ്ടറ കൊല്ലം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിവിധ തൊഴിലാളികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന യാത്രാദുരിതം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
തൊഴിലാളികളും വിദ്യാർത്ഥികളുമടങ്ങുന്ന യാത്രക്കാർ കൊട്ടാരക്കര നിന്നും തിരികെ പോകുന്ന വൈകുന്നേര സമയങ്ങളിൽ ഈ റൂട്ടിൽ ബസ് സർവീസ് സമയനിഷ്ഠ പാലിക്കാത്തതും കൃത്യമായ ആസുത്രണമില്ലാത്തതുമാണ് കാരണം.
വൈകുന്നേരം 4.50 ന് കൊട്ടാരക്കര നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന ഓർഡിനറി ബസ് പോയിക്കഴിഞ്ഞാൽ പിന്നീട് 5.45 ന് കരുനാഗപ്പള്ളിക്കുള്ള ബസ് മാത്രമാണ് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്നും കുണ്ടറയ്ക്കും കൊല്ലത്തിനുമുള്ള യാത്രക്കാർക്ക് ആശ്രയിക്കാൻ കഴിയുന്നത്.
ഇതിനിടയിൽ വരേണ്ടുന്ന കൊല്ലം Mail Bus ഉം കുണ്ടറ ബസും കൃത്യസമയത്ത് എത്താറില്ല.
4.20 മുതൽ കൊട്ടാരക്കര നിന്നും പുറപ്പെടുന്ന കുമ്പളം, മുട്ടം തുടങ്ങിയ ട്രിപ്പുകൾ ക്രമീകരിച്ചും കുറഞ്ഞ പക്ഷം കുണ്ടറ പ്രദേശത്തേക്ക് അത്യാവശ്യ സർവീസുകൾ നടത്തിയും പ്രശ്ന പരിഹാരം നടത്താൻ അധികാരികൾ തയ്യാറാകണം.
കൊട്ടാരക്കര കൊല്ലം റൂട്ടിലെ യാത്രാദുരിതം രൂക്ഷം
