കൊല്ലം സിറ്റി പോലീസിന്റെ ചൈൽഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കൊല്ലം സിറ്റി പോലീസ് ജില്ലയിൽ ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ‘ചൈൽഡ് കെയർ സെന്റർ’ പ്രവർത്തനം ആരംഭിച്ചു. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ചൈൽഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സിറ്റി വനിത സെല്ലിൽ ആണ് ചൈൽഡ് കെയർ സെന്റർ ആരംഭിച്ചത്. പോലീസുകാരായ മാതാപിതാക്കൾ അടിയന്തരമായി ജോലിക്ക് പോകുന്ന സാഹചര്യങ്ങളിൽ അവരുടെ കുട്ടികളുടെ സുരക്ഷിത സംരക്ഷണമാണ് ചൈൽഡ് കെയർ സെൻറർ വഴി നടപ്പിലാക്കുന്നത്. നാല് വയസ്സിന് മുകളിൽ പ്രായം ഉള്ള കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ സംരക്ഷണം നൽകുക. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ എം. നൗഷാദ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ.കിരൺ നാരായണൻ ഐ.പി.എസ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് .എ.പ്രദീപ് കുമാർ, കൊല്ലം എ.സി.പി  ഷെരീഫ് എന്നിവർ പങ്കെടുത്തു.