പത്തനാപുരം: ബാലസംഘം പിടവൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും വില്ലേജ് സമ്മേളനവും ബാലസംഘം ജില്ലാ ജോയിൻ്റ് കൺവീനർ കറവൂർ എൽ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഷൈന അദ്ധ്യക്ഷയായിരുന്നു. വില്ലേജ് സെക്രട്ടറി ആർ വിഷ്ണു സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കലാ ദേവി, ലോക്കൽ സെക്രട്ടറി മനു, വില്ലേജ് കൺവീനർ അനിമോൻ, സനിത അനിമോൻ, സന്തോഷ്, സുരേഷ്, എന്നിവർ പ്രസംഗിച്ചു. ചാന്ദ്രയാൻ ദിനാഘോഷങ്ങളുടെ ഭാഗമായി പാർടി വിത്ത് മൂൺ എന്ന ശാസ്ത്ര വിജ്ഞാന സദസ് 20ന് വൈകിട്ട് 5 മണിക്ക് നെടുവന്നൂർ ആഡിറ്റോറിയത്തിൽ വച്ച് നടക്കും ‘സമ്മേളനംപുതിയ ഭാരവാഹികളായി പൂജാ പ്രേം ( പ്രസിഡൻറ്)ഗിരിവിന്ദ് ,ഷൈന (വൈസ് പ്രസിഡൻറ് മാർ)വിഷ്ണു. ആർ (സെക്രട്ടറി)ദേവദത്ത് , പാർവണ (ജോയിൻ്റ് സെക്രട്ടറിമാർ)അക്ഷയ (കോ-ഓർഡിനേറ്റർ) അനിമോൻ (കൺവീനർ) സരിത ‘ബിജു (ജോ. കൺവീനർമാർ)സന്തോഷ് (അക്കാദമിക് കൺവീനർ)
