തമ്പി അണ്ണൻ ഇവിടെയുണ്ട് ചാത്തന്നൂർ മാർക്കറ്റിൽ വരുന്നവർക്ക് തമ്പി അണ്ണനെ കാണാം.

ചാത്തന്നൂർ: ദേശീയപാത വികസനം പലരുടേയും ജീവിതം വഴിമുട്ടിച്ചെങ്കിലും ചാത്തന്നൂരിൽ തമ്പി അണ്ണൻ്റെ ജീവിതത്തിലുംചെറിയമുട്ടുണ്ടായി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ചാത്തന്നൂർ ചന്തയുടെ ഭാഗത്ത് ഒരു ചെറുചായ്പ്പ് തമ്പി അണ്ണന് സ്വന്തം’ചെരുപ്പും കുടയും മറ്റും ശരിയാക്കുന്ന ജോലിയായിരുന്നു നമ്പി അണ്ണൻ്റേത്. ഉറാം വിള നിവാസിയായ അദ്ദേഹം ചെറിയ വികലാംഗനുമാണ്. കുടുംബവുമുണ്ട്. ഉപജീവനം ഇതുമാത്രമാണ്. വീണ്ടും മനസ്സിൽ വസന്തം വന്നസന്തോഷത്തിലാണ് തമ്പി അണ്ണൻ. അണ്ണനെ സ്നേഹിക്കുന്ന അജീഷാണ് ചാത്തന്നൂരുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ തമ്പി അണ്ണൻ്റെ ചിത്രവും പോസ്റ്റ് ചെയ്തത്. ഇതുപോലെ എത്രപേർ കൊച്ചു ജീവിതവുമായി പോയവർ ഇപ്പോഴും ഒരിടം കിട്ടാതെ വലയുന്നുണ്ടാകും.