മൈനാഗപ്പള്ളി:തിരുവോണനാളിൽ ആരംഭിച്ച ഉദയാ ലൈബ്രറിയുടെ ഓണാഘോഷ പരിപാടികൾ ചതയം നാളിലെ സാംസ്കാരി കസന്ധ്യയോടെ സമാപിച്ചു. 5 ന് രാവിലെ കെ.എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ഷാജി ചിറക്കുമേൽ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.
7 ന് വൈകിട്ട് 6 മണിമുതൽയുവത സെക്രട്ടറി പ്രിയ.പി. കുമാറും ബാലവേദി കൂട്ടുകാരും ചേർന്നൊരുക്കിയ ട്രാക് ഗാനമേളയും നടന്നു.തുടർന്നുസാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വിജയി കൾക്ക് വിവിധ സ്ഥാപനങ്ങളും വ്യക്തികളം ലൈബ്രറിയും സ്പോൺസർ ചെയ്ത കാഷ് അവാർഡുകളും ഫലകങ്ങളും ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കൊച്ചുവേലുമാസ്റ്റർ സമ്മാനിച്ചു. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻപിള്ള,വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, എസ്. മായാദേവി തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എസ്.രാധാകൃഷ്ണൻ, ആർ.പി.സുഷമടീച്ചർ,മണക്കാട്ടു രവീന്ദ്രൻ, ലൈബ്രേറിയൻമാരായ ഇ. ഷജീന, കെ.ജയകുമാരി, യുവത പ്രസിഡന്റ് അജു.ജി.നാഥ്, പി.ശിവപ്രസാദ്, പി.എസ്.സാനു, മോഹൻദാസ് തോമസ്, കോയിക്കൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.