കൊട്ടാരക്കര. നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.

കൊട്ടാരക്കര:നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.  വൈകിട്ട് 6മണിയോടെ കൊട്ടാരക്കര റെയിൽ വേ സ്റ്റേഷനിൽ ആണ് സംഭവം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻവീട്ടിൽ മിനി (42)ആണ് മരിച്ചത്. സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു . മകളുടെ ബാഗു കളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനി യെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.